പുനലൂർ: പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിന് സംഘം ചേർന്ന് പൊലീസിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പാളയം അഭിലാഷ് ഭവനിൽ ജോയിയെ(28)യാണ് പിടി കൂടിയത്. കേസിലെ 15 പ്രതികളിൽ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 19ന് ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്തായിരുന്നു സംഭവം. തെന്മല സി.ഐ.റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ആര്യങ്കാവ് ഭാഗത്ത് പട്രോളിംഗിന് പോകുന്നതിനിടെ കഴുതുരുട്ടി ആറ്റ് തീരത്ത് സംഘം ചേർന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പൊലീസിനെയാണ് മദ്യപാനികൾ ആക്രമിച്ചത്.