കൊല്ലം: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന നരഹത്യക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ് സാംരാജ്, വ്യവസായ സെൽ കൺവീനർ മനുവിപിനൻ, ചവറ മണ്ഡലം ജനറൽ സെക്രട്ടറി സരോജാഷൻ പിള്ള എന്നിവർ സംസാരിച്ചു.