ഓച്ചിറ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് ബാധിതരായി വീടുകളിൽ തുടരുന്നവർക്കായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരിക്കുകയാണ് നിയുക്ത എം.എൽ.എ സി.ആർ.മഹേഷ്. കൊവിഡ് രോഗികളുള്ള വീടുകളിലേക്ക് അത്യാവശ്യ മരുന്നുകൾ, കുടുംബത്തിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ, വീടുകളിലെ രോഗാണു നിർമ്മാർജ്ജനത്തിനുള്ള പുകയിടൽ എന്നിവ ഹെൽപ്പ് ഡെസ്കിലൂടെ ലഭ്യമാകും.

ആളുകൾ പരമാവധി ജാഗ്രത പുലർത്തുകയും സ്വയം സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തിന്റെ സുരക്ഷ കൂടി കണക്കിലെടുക്കണം. ചെലവുകൾ ചുരുക്കി എല്ലാ വ്യക്തികളും രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളും ജനങ്ങൾക്ക് പരമാവധി സഹായം എത്തിക്കാൻ രംഗത്തിറങ്ങണമെന്ന് സി.ആർ.മഹേഷ് ആഹ്വാനം ചെയ്തു. ആവശ്യക്കാർ 9388801948, 9895170847 ഹെൽപ്‌ ഡെസ്‌ക് നമ്പരുകളിൽ ബന്ധപ്പെടണം.