മയ്യനാട്: കൊവിഡ് ബാധിച്ച് വീടുകളിൽ ചികിത്സയിൽ കഴിയാനുള്ള സൗകര്യമില്ലാത്തവരെ പാർപ്പിക്കാനായി മയ്യനാട് വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡൊമിസിലിയറി സെന്റർ പ്രവർത്തനമാരംഭിക്കുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മയ്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ കേന്ദ്രം സജ്ജമാക്കുന്നത്.
കേന്ദ്രത്തിൽ 60 കിടക്കകൾ, ഭക്ഷണത്തിനുള്ള സൗകര്യം മുതലായവ സജ്ജീകരിക്കും. മയ്യനാട് സി.എച്ച്.സിയിലെ ആരോഗ്യ പ്രവരത്തകരുടെ നിർദ്ദേശ പ്രകാരമാണ് രോഗികളെ പ്രവേശിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഈ മാസം 10ന് കേന്ദ്രം പ്രവർത്തനമാരംഭിക്കുമെന്ന് മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, വൈസ് പ്രസിഡന്റ ജവാബ് റഹ്മാൻ, സെക്രട്ടറി സജീവ് മാമ്പറ എന്നിവർ അറിയിച്ചു.