ചാത്തന്നൂർ. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ശീമാട്ടി ജംഗ്ഷൻ മുതൽ ഇത്തിക്കര വരെയുള്ള ദേശീയപാതയുടെ ഇരുവശവും ശുചീകരിച്ചു. ഈ ഭാഗത്തെ പൊന്തക്കാടുകൾ വെട്ടിത്തെളിച്ച് മാലിന്യം നീക്കംചെയ്തു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ സജികുമാർ, പഞ്ചായത്തംഗങ്ങളായ ഇഖ്ബാൽ, പ്രമോദ് കാരംകോട്, ബീനാരാജൻ, പഞ്ചായത്ത് സെക്രട്ടറി വിനോദ്, അസി. സെക്രട്ടറി സജി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.