ajijesh

കൊല്ലം: ചാത്തന്നൂർ മോഹൻ ഫൗണ്ടേഷന്റെ 2020 ലെ കഥാപുരസ്കാരം അജിജേഷ്‌ പച്ചാട്ടിന്റെ 'ദൈവക്കളി'ക്ക് ലഭിച്ചു. മലപ്പുറം പള്ളിക്കൽ സ്വദേശിയായ അജിജേഷിന്റെ രണ്ടാമത്തെ കഥാസമാഹാരമാണിത്. 25,000 രൂപയും ആർ.കെ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ചാത്തന്നൂർ മോഹനന്റെ അനുസ്മരണ ദിനമായ ജൂൺ 15ന് നൽകും. പ്രൊഫ. കെ. ജയരാജൻ, ഡോ. സുലേഖ കാർത്തികേയൻ, ഡോ. പ്രസന്ന രാജൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുസ്തകം തിരഞ്ഞെടുത്തത്.