ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചു. 23 വാർഡുകളിലും പഞ്ചായത്തംഗങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിലാണ് മരുന്ന് വിതരണം ചെയ്യുന്നത്. ഇതിനുപുറമേ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആയുർവേദ മരുന്നുകളും വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, ആരോഗ്യവി ദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ എന്നിവർ അറിയിച്ചു.