sn

കൊല്ലം: ചാത്തന്നൂർ എസ്.എൻ കോളേജിനായി അഞ്ചുകോടി ചെലവിൽ മൂന്ന് നിലകളുള്ള അത്യാധുനിക കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. മുപ്പതിനായിരം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ ക്ലാസ് മുറികൾക്ക് പുറമേ ഹൈടെക് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള സൗകര്യങ്ങളുമുണ്ടാകും.

കൂടുതൽ ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങുന്നത് കോളേജിന് വിവിധ സർക്കാർ ഏജൻസികളുടെ ഉയർന്ന അംഗീകാരങ്ങളും കൂടുതൽ കോഴ്സുകളും ലഭിക്കാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉന്നത വിദ്യാഭ്യാസം നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ മെച്ചപ്പെട്ട സൗകര്യത്തോടെ ഗ്രാമങ്ങളിലും പ്രാപ്യമാക്കുകയെന്ന എന്ന ലക്ഷ്യത്തോടെയാണ് കോളേജിന് എസ്.എൻ ട്രസ്റ്റ് കൂടുതൽ ഭൗതിക സൗകര്യം ഒരുക്കുന്നത്. നിലവിൽ കശുഅണ്ടി മേഖലയിലടക്കം പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കോളേജ് ഏറെ പ്രയോജനപ്പെടുന്നുണ്ട്.

വെള്ളാപ്പള്ളി നടേശൻ എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായതിന് ശേഷം വാങ്ങിയ മൂന്ന് ഏക്കർ അടക്കം 28 ഏക്കർ ഭൂമിയിലാണ് ചാത്തന്നൂർ എസ്.എൻ കോളേജ് പ്രവർത്തിക്കുന്നത്. ഇതേ കോമ്പൗണ്ടിൽ തന്നെ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളും വനിതാ ഹോസ്റ്റലും പ്രവർത്തിക്കുന്നു.

കോളേജ് ആരംഭിച്ചത്: 1981ൽ

ബിരുദ കോഴ്സുകൾ: 04

പി.ജി കോഴ്സുകൾ: 03