ചാത്തന്നൂർ: തിരഞ്ഞെടുപ്പിനെ തുടർന്ന് പശ്ചിമ ബംഗാളിൽ നടക്കുന്ന അക്രമണങ്ങൾക്കെതിരെ ബി.ജെ.പി ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ പ്രദീപ്‌ ജി. കുറുമണ്ടൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പുത്തൻകുളം അനിൽകുമാർ, സജീഷ് അപ്പു മാങ്കൂട്ടം, ഹരിദേവ്, ചിറക്കര സന്തോഷ്‌, കുമാരദാസ് തുടങ്ങിയവർ സംസാരിച്ചു.