കുളത്തൂപ്പുഴ: പഞ്ചായത്തിൽ ഇതുവരെയുള്ള കണക്കനുസരിച്ച് 1024 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നിലവിൽ കൊവിഡ് രോഗികൾ ഉള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. കടമാൻകോട് വാർഡിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഈ സാഹചര്യത്തിൽ ജനങ്ങൾ അത്യാവിശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും
അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ സഹായിക്കാൻ വിപുലമായ ക്രമീകരണങ്ങളായ പഞ്ചായത്ത് തല ഹെൽപ്പ് ഡെസ്ക്, വാർഡ് തല നിരീക്ഷണ സമിതി, വാർഡ് വോളണ്ടിയേഴ്സ് എന്നിവ എടുത്തിട്ടുണ്ടെന്നും ഇവരുടെ സേവനം ആവശ്യം വന്നാൽ ഉപയോഗപ്പെടുത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ അറിയിച്ചു.