krishnan

കൊല്ലം: മുഖത്തല കിഴവൂർ ചരുവിള പുതുവൽ വീട്ടിൽ മുഖത്തല എം. കൃഷ്ണൻകുട്ടി (76, റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരൻ) നിര്യാതനായി. കെ.ഡി.എഫ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കാമൻ മാക്കോതയുടെയും ആദിച്ച ചക്കിയുടെയും മകനാണ്.

സഹോദരങ്ങൾ: സി. സരസ്വതി, സി. രേവതി, സി. ശ്രീമതി, മുഖത്തല എം. ഗോപിനാഥൻ (ഡി.സി.സി അംഗം), പരേതരായ എം. ഗോപി, എം. ഭാസ്കരൻ, എം. ശ്രീരാമൻ.