ഇന്നലെ 2946 പേർക്ക്
കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി മാറുന്നു. ഇന്നലെ 2,946 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്രയധികം പേർക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
ഇന്നലെ 2,745 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും ആറ് പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 2,939 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.
2000 കടന്ന ദിനങ്ങൾ
ഇന്നലെ: 2,946
ഈമാസം 4ന്: 2,429
കഴിഞ്ഞമാസം 29ന്: 2,058
ആകെ കൊവിഡ് ബാധിച്ചത്: 1,22,677
നിലവിൽ ചികിത്സയിലുള്ളവർ: 7,099
രോഗമുക്തർ: 1,15,148