ശാസ്താംകോട്ട : ശൂരനാട് ആനയടി ശ്യാം ഭവനത്തിൽ ഹരികുമാറിനെ (28) വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ശൂരനാട് ആനയടി രാജി ഭവനിൽ രാധാകൃഷ്ണപിള്ളയെ (58)യാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പകൽ 11.45 നായിരുന്നു ആക്രമണം. ഹരികുമാർ മീൻ പിടിച്ചു കൊണ്ടിരിക്കെ വള്ളത്തിലും കായലിലും രാധാകൃഷ്ണപിള്ള കുപ്പിച്ചില്ല് വാരി ഇട്ടതിനെ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.