പുനലൂർ: ഇന്ത്യൻ അഗ്രികൾച്ചറർ അസോസിയേഷൻ രക്ഷാധികാരിയും മാർക്കറ്റ് ഫെഡ് മുൻ മാനേജിംഗ് ഡയറക്ടറുമായ കെ.രാമകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ അസോസിയേഷൻ അനുശോചിച്ചു. . അസോസിയേഷൻ പ്രസിഡന്റ് സുരേഷ് മുതുകുളം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എസ്.കെ.സുരേഷ്, ഡോ.സി.എസ്. രവീന്ദ്രൻ, എസ്.വിജയകുമാർ, കെ.പി.സായ് രാജ്,ഡോ.ശ്രീലേഖ പുതുമന, ഡോ.എം.ആർ.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.