ശാസ്താംകോട്ട: തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ നടത്തുന്ന നരഹത്യക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെ ബി.ജെ.പി കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ശാസ്താംകോട്ടയിൽ നടന്ന പ്രതിഷേധ ധർണ ജില്ല വൈസ് പ്രസിഡന്റ് മാലുമേൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം, സെക്രട്ടറി മധു കുമാർ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗം ആർ.ശ്രീനാഥ്,കൃഷ്ണകുമാർ,ബിനു.എന്നിവർ പങ്കെടുത്തു.