പത്തനാപുരം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കാൻസർ രോഗികൾക്ക് ചികിത്സാസഹായം അനുവദിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. കൊവിഡ് രോഗ വ്യാപനം ശക്തമായതോടെ കേരളത്തിലെ കാൻസർ രോഗികൾ വളരെയധികം പ്രതിസന്ധികൾ നേരിടുകയാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് മുൻവർഷങ്ങളിൽ ചെയ്തതുപോലെ ജില്ലാ പഞ്ചായത്തുകൾ. കോർപ്പറേഷൻ,​മുൻസിപ്പാലിറ്റികൾ ,​പഞ്ചായത്തുകൾ എന്നിവ കാൻസർ രോഗികൾക്ക് ചികിത്സാ സഹായവും മരുന്നും എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ അധികാരികൾക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.