ചാത്തന്നൂർ. എം.സി പുരം ആരാധനാ ക്ലബിന് സമീപത്തെ വീട്ടിൽ നിന്ന് നാൽപ്പത് ലിറ്റർ കോടയും ഒന്നര ലിറ്റർ ചാരായവും പൊലീസ് പിടിച്ചെടുത്തു. ചാത്തന്നൂർ എ.സി.പി. വൈ. നിസാമുദ്ദീന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോടയും ചാരായവും കണ്ടെടുത്തത്. പൊലീസ് സംഘത്തെ കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടിമറഞ്ഞു.
പരിശോധനയിൽ വീട്ടിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ ഉടമയ്ക്കും വീട്ടുടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ചാത്തന്നൂർ എസ്.എച്ച്.ഒ അനീഷ്ബാബു, എസ്.ഐമാരായ ഷിബു, സലിംകുമാർ, ക്രിസ്റ്റി, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.