oxygen

കൊല്ലം: കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ തടസരഹിത ഓക്‌സിജൻ വിതരണത്തിന് നടപടിക്രമങ്ങൾ ഏകോപിപ്പിക്കാൻ ജില്ലയിൽ ആരംഭിച്ച വാർ റൂം പ്രവർത്തന സജ്ജമാക്കിയതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. വിവിധ വകുപ്പുകളുടെ മേൽനോട്ടത്തിൽ മൂന്ന് ഷിഫ്ടുകളായാണ് വാർ റൂം പ്രവർത്തിക്കുക.
അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ രോഗവ്യാപനം ഉണ്ടാകാത്ത തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ആർ.ടി.പി.സി.ആർ പരിശോധനാ ഫലം കാലതാമസം കൂടാതെ നൽകും. അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർക്ക് ഭക്ഷണവും താത്കാലിക താമസസ്ഥലവും ഏർപ്പെടുത്താൻ തദ്ദേശസ്ഥാപന തലങ്ങളിൽ നടപടി വേണമെന്നും കളക്ടർ നിർദേശിച്ചു.