പത്തനാപുരം : പട്ടാഴി വടക്കേക്കരയിൽ വൃദ്ധ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കടുവാത്തോട് കിഴക്കേവീട്ടിൽ രാജമ്മ(73)​യാണ് ഇന്നലെ രാവിലെ 6 മണിക്ക് വീടിന് സമീപത്തെ കിണറ്റിൽ ചാടിയത്. ബന്ധുവിനെതിരെ നൽകിയ പരാതി പൊലീസ് അന്വേഷിച്ചില്ലെന്ന് കാട്ടിയാണ് രാജമ്മയുടെ ആത്മഹത്യ ശ്രമം. പത്തനാപുരത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഇവരുടെ വലയിൽ നിന്ന് ഇറങ്ങാൻ രാജമ്മ കൂട്ടാക്കിയില്ല. പിന്നീട് പരാതികൾക്ക് പരിഹാരമുണ്ടാക്കാമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും വാർഡ് മെമ്പറും നൽകിയ ഉറപ്പിലാണ് രാജമ്മ വലയിൽ നിന്ന് ഇറങ്ങിയത്. തുടർന്ന് ഇവരെ അടൂർ താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു. അവിവാഹിതയായ രാജമ്മ ഒറ്റക്കാണ് താമസം. സംഭവത്തിൽ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.