pho
കനത്ത മഴയിൽ കുതിരച്ചിറയിൽ വീടിനോട് ചേർന്ന പാർശ്വഭിത്തി ഇടിഞ്ഞ് റോഡിൽ വീണ നിലയിൽ

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കഴിഞ്ഞ രണ്ട് ആഴ്ചയായി പെയ്യുന്ന മഴയിൽ വ്യാപകമായ നാശ നഷ്ടം. കാറ്റത്ത് മരച്ചില്ലകൾ വീണ് പത്തോളം വീടുകൾക്ക് നാശം സംഭവിക്കുകയും വ്യാപകമായി കാർഷിക വിളകൾ നശിക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് പെയ്ത കനത്ത മഴയിൽ കുതിരച്ചിറ ഇലഞ്ഞിക്കൽ വീട്ടിൽ മാത്യൂ ഡാനിയേലിൻെറ വീടിനോട് ചേർന്ന പാർശ്വഭിത്തി ഇടിഞ്ഞ് സമീപത്തെ റോഡിൽ വീണു. ഇത് കൂടാതെ ചാലിയക്കരയിലെ ഉപ്പുകുഴി, വെളളിമല തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ വീടുകൾക്ക് മുകളിൽ മരശിഖരം ഒടിഞ്ഞു വീണ് നാശം സംഭവിച്ചിട്ടുണ്ട്.എന്നാൽ കാർഷിക വിളകൾക്കും നാശം സംഭവിച്ച വീടുകൾക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.