കൊല്ലം: കൊവിഡ് മാനദണ്ഡലംഘനങ്ങൾക്കെതിരെ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ ഇന്നലെ 68 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. കൊട്ടാരക്കരയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഭക്ഷണം വിതരണം ചെയ്ത ഹോട്ടൽ ഉടമയിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കി.