ശാസ്താംകോട്ട: ഇടതുതരംഗം ആഞ്ഞടിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ ഭൂരിപക്ഷം ഇടിഞ്ഞത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. യു.ഡി.എഫിലെ ഉല്ലാസ് കോവൂരിനെ 2790 വോട്ടിന് പരാജയപ്പെടുത്തിയാണ് കോവൂർ കുഞ്ഞുമോൻ അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്. 2001ൽ ആദ്യമായി മത്സരിച്ചപ്പോൾ കോൺഗ്രസിലെ പന്തളം സുധാകരനോട് നേടിയ 3486 വോട്ടിനെക്കാളും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ നേടാനായത്. ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന ശൂരനാട്ടും ശാസ്താംകോട്ടയിലും ഉൾപ്പടെ വലിയ വോട്ടു ചോർച്ചയാണ് ഇത്തവണ എൽ.‌ഡി.എഫിനുണ്ടായത്.

കുന്നത്തൂർ പഞ്ചായത്തിൽ നിന്ന് ലഭിച്ച 1562 വോട്ടിന്റെ ലീഡാണ് ഏറ്റവും ഉയർന്നത്. കുന്നത്തൂർ നിയോജക മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിൽ അഞ്ചിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. നിയോജക മണ്ഡലം ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതുപക്ഷ അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തു പഞ്ചായത്തുകളിൽ ഏഴിടങ്ങളിലും എൽ.ഡി.എഫിനായിരുന്നു ലീഡെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു വോട്ടുകളിൽ വലിയ കുറവാണുണ്ടായത്. മൈനാഗപ്പള്ളിയും പോരുവഴിയും ഇടതു ഭരണമുള്ള പടിഞ്ഞാറേ കല്ലടയിലും യു.ഡി.എഫിന് മേൽക്കൈ നേടാനായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ ജയിച്ച ശൂരനാട്, കുന്നത്തൂർ ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും ഇടതുഭരണമുള്ള മറ്റ് പഞ്ചായത്തുകളിലുമുണ്ടായ വോട്ടു ചോർച്ച ചർച്ചയാകും.

യു.ഡി.എഫ് ലീഡ് നേടിയ പഞ്ചായത്തുകൾ

1. മൈനാഗപ്പള്ളി

യു.ഡി.എഫ് - 11223

എൽ.ഡി.എഫ് -10316

ബി.ജെ.പി - 2817

ലീഡ് - 9072

2. പോരുവഴി

യു.ഡി.എഫ് - 6933

എൽ.ഡി.എഫ് - 6828

ബി.ജെ.പി - 2328

ലീഡ് - 105

3. പടിഞ്ഞാറേ കല്ലട

യു.ഡി.എഫ് - 4833

എൽ.ഡി.എഫ് - 4697

ബി.ജെ.പി -1206

ലീഡ് - 136

എൽ.ഡി.എഫ് ലീഡ് നേടിയ പഞ്ചായത്തുകൾ

1. കുന്നത്തൂർ

എൽ.ഡി.എഫ് - 6871

യു.ഡി.എഫ് - 5309

ബി.ജെ.പി - 2606

ലീഡ് - 1562

2. ശാസ്താംകോട്ട

എൽ.ഡി.എഫ് - 8514

യു.ഡി.എഫ് - 8222

ബി.ജെ.പി - 2460

ലീഡ് - 292

3. ശൂരനാട് തെക്ക്

എൽ.ഡി.എഫ് - 6217

യു.ഡി.എഫ് - 6135

ബി.ജെ.പി - 2180

ലീഡ് - 82

4. ശൂരനാട് വടക്ക്

എൽ.ഡി.എഫ് - 7311

യു.ഡി.എഫ് - 6630

ബി.ജെ.പി - 2360

ലീഡ് - 681

5. മൺറോ തുരുത്ത്

എൽ.ഡി.എഫ് - 2350

യു.ഡി.എഫ് - 2238

ബി.ജെ.പി - 799

ലീഡ് -112

6. കിഴക്കേ കല്ലട

എൽ.ഡി.എഫ് - 5512

യു.ഡി.എഫ് - 5266

ബി.ജെ.പി -1550

ലീഡ് - 246

7. പവിത്രേശ്വരം

എൽ.ഡി.എഫ് - 8131

യു.ഡി.എഫ് - 7477

ബി.ജെ.പി - 2882

ലീഡ് - 654

പോസ്റ്റൽ വോട്ട്

എൽ.ഡി.എഫ്- 2629

യു.ഡി.എഫ് - 2320

ബി.ജെ.പി - 639

ലീഡ് - 309