meenakshi

പുനലൂർ: കൊവിഡ് ബാധിച്ച് മകൻ മരിച്ച് ഒരാഴ്ചക്ക് ശേഷം മാതാവും കൊവിഡ് പിടിപെട്ട് മരിച്ചു. പുനലൂർ വാളക്കോട് പനമണ്ണറ ഉദയ ഭവനിൽ പരേതനായ മാടസ്വാമിയുടെ ഭാര്യ മീനാക്ഷിയാണ് (68) മരിച്ചത്. മൂത്ത മകൻ സുരേഷാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മറ്റുമക്കൾ: കുമാർ, അജി, ഉദയൻ. മരുമക്കൾ: വത്സല, രമ, മിനി, അനിത.