covid-test

കൊല്ലം: ജനിതക വ്യതിയാനം വന്ന കൊവിഡ് വൈറസ് കാരണം രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവർ സ്രവ പരിശോധന നടത്തണമെന്ന് ഡി.എം.ഒ അറിയിച്ചു. രോഗബാധിതരുമായി സമ്പർക്കം ഉണ്ടായവർ കർശനമായി നിരീക്ഷണത്തിൽ കഴിയണം. എട്ടാം ദിവസം പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമേ പുറത്തിറങ്ങാവൂ. ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ തടസ രഹിത ഓക്‌സിജൻ വിതരണത്തിന് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളും നാല് മണിക്കൂർ ഇടവിട്ട് ഓക്‌സിജൻ ഉപയോഗവും ലഭ്യതയും കൊവിഡ് ജാഗ്രത പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യും. സർക്കാർ ആശുപത്രികളിൽ നിലവിൽ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകളും ഓപ്പറേഷനുകളും നടക്കുന്നുണ്ട്.