തൊടിയൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്ക് സഹായഹസ്തവുമായി ഡി.വൈ.എഫ്.ഐ കല്ലേലിഭാഗം മേഖലാ കമ്മിറ്റി രംഗത്ത്. ഇതിനായി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് രൂപവത്കരിച്ചു. വാക്സിനേഷൻ രജിസ്ട്രേഷൻ, വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കൽ, കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരം, വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കാവശ്യമായ സഹായങ്ങൾ, രോഗികൾക്ക് വേണ്ടി രക്തദാനം തുടങ്ങിയവയ്ക്ക് യൂത്ത് ബ്രിഗേ
ഡിന്റെ സഹായം ലഭിക്കുമെന്ന് ക്യാപ്ടൻ സദ്ദാം, മേഖലാ പ്രസിഡന്റ് കബീർ, സെക്രട്ടി സുനീർ എന്നിവർ അറിയിച്ചു.
ഫോൺ: 9847316965,7356489544.