എഴുകോൺ: ജനമൈത്രി പൊലീസിന്റെയും കരീപ്ര ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കുഴിമതിക്കാട്ട് മഠത്തിൽ ഭാഗം, പയറ്റിശ്ശേരി കോളനി, ഇടയ്ക്കിടം കോളനി എന്നിവിടങ്ങളിൽ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധനയും ബോധവത്കരണവും നടത്തി . കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രശോഭ , വൈസ് പ്രസിഡന്റ് ഓമന കുട്ടൻ , വാർഡ് മെമ്പർ റെയ്ച്ചൽ, എഴുകോൺ ജനമൈത്രി പൊലീസ് സി.ആർ.ഒ എസ്. ഐ. വൈ. സജി, പി. ആർ. എ.എസ്.ഐ നജീം, എ.എസ്.ഐ ജോൺ മാത്യു, സി.പി. ഒ ബിജുകുമാർ കൊല്ലം ജില്ലാ ആരോഗ്യ ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.