കരുനാഗപ്പള്ളി: കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് പത്ത് ലക്ഷം രൂപയും ജീവനക്കാരിൽ നിന്ന് സമാഹരിച്ച 64000 രൂപയും ഉൾപ്പെടെ 10,64,000 രൂപ കൈമാറി. സഹകരണ വകുപ്പ് കരുനാഗപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർക്ക് ബാങ്ക് പ്രസിഡന്റ് കെ. രേണുജി ചെക്ക് കൈമാറി.