പരവൂർ: പൂതക്കുളം ഹയർ സെക്കൻഡറി സ്കൂൾ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. മൂന്ന് നിലകളിലായി 100 കിടക്കകളാണ് സജ്ജമാക്കിയത്. പഞ്ചായത്തിൽ നിലവിൽ പൂതക്കുളം സൗത്ത് എൽ.പി സ്കൂളിലാണ് കൊവിഡ് ചികിത്സാ കേന്ദ്രമുള്ളത്. ഇവിടെ 11 രോഗികൾ ചികിത്സയിലുണ്ട്.