കുന്നിക്കോട് : കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ വിളക്കുടി പഞ്ചായത്തിൽ 4 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി കൊല്ലം ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

വാർഡ് 13-ഇളമ്പൽ ടൗൺ ,14-ചീയോട്, 19-കുന്നിക്കോട് സൗത്ത്, 20-കുന്നിക്കോട് ടൗൺ എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങൾ കടുത്ത നിയന്ത്രണത്തിലായിരിക്കുമെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും അധികാരികൾ അറിയിച്ചു.

പുതിയതായി വിളക്കുടി പഞ്ചായത്തിൽ 170 ൽ പരം പേർക്ക് കൊവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസം ഇളമ്പൽ താന്നിത്തടത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടിരുന്നു.