biyatries-68

മയ്യനാട്: കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച മകന് പിന്നാലെ അമ്മയും മരിച്ചു. പടിഞ്ഞാറ്റെ വീട്ടിൽ ഹെൻറിയുടെ ഭാര്യ ബിയാട്രീസാണ് (68, റിട്ട. നഴ്‌സ്) ഡെൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്‌കാരം ഡെൽഹിയിൽ നടത്തി. മൊറാദാബാദ് പൾസ് ഹോസ്പിറ്റലിലെ ഡോക്ടറായ ശിലേഷ് ഹെൻറി കഴിഞ്ഞയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. മകൾ: ഡോ. ഷിമ്മി ഹെൻറി. മരുമകൾ: ഡോ. നിവ്യ.