pho
പുനലൂർ നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന ഓൺ ലൈൻ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം സംസാരിക്കുന്നു.

പുനലൂർ: കൊവിഡ് രൂക്ഷമായതോടെ നഗരസഭയുടെ നേതൃത്വത്തിൽ പുനലൂർ ഗവ.താലൂക്ക് ആശുപത്രിൽ 50 ലക്ഷം രൂപ ചെലവഴിച്ച് ഓക്സിജൻ ജനറേറ്റിംഗ് സിസ്റ്റം സ്ഥാപിക്കും. നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാകും 230 എൽ.പി.എം കപ്പാസിറ്റിയുളള സിസ്റ്റം സ്ഥാപിക്കുന്നതെന്ന് ചെയർപേഴ്സൺ നിമ്മി എബ്രഹാമും ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണനും വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസിൽ നിന്നുള്ള തുക ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. ഇത് കൂടാതെ പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിന് 37ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരസഭ കൗൺസിൽ കൂടി അംഗികരിച്ച വാർഷിക പദ്ധതി ഡി.പി.സിക്ക് സമർപ്പിക്കും. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ,പി.എ.അനസ്, വസന്ത രഞ്ചൻ,കെ.പുഷ്പ ലത,സെക്രട്ടറി ബി.അനിൽകുമാർ തുടങ്ങിയവർ ഓൺലൈൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.