covid
ഡി.വൈ.എഫ്.ഐ ആയൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ് പ്രവർത്തകർ വയോധികന്റെ മൃതദേഹം സംസ്കരിക്കുന്നു

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ ചേർന്ന് സംസ്കരിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഒഴുകുപാറയ്ക്കൽ മടുക്കൽ വിളയിൽ വീട്ടിൽ ജോർജാണ് (80) കഴിഞ്ഞ ദിവസം മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കാൻ ഡി.വൈ.എഫ്.ഐ ആയൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ് പ്രവർത്തകർ മുന്നിട്ടിറങ്ങുകയായിരുന്നു. മേഖലാ പ്രസിഡന്റ് രതീഷ്, രാഹുൽ, വിപിൻ, ഷെജിൻ, റിയാസ്, ആരോമൽ തുടങ്ങിയവർ നേതൃത്വം നൽകി.