കൊല്ലം: പെട്രോൾ, ഡീസൽ വില വർദ്ധനവ് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.എം.പി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയുടെ കാലത്ത് ജനജീവിതം ദുസഹമായ സാഹചര്യത്തിൽ ഇന്ധന വില വർദ്ധനവ് പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ ജില്ലാ സെക്രട്ടറി ആറ്റൂർ ശരത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി പി. വിജയബാബു, അൻവർഖാൻ, കടകംപള്ളി രാമചന്ദ്രൻ, വിജയൻ, എൽ. പ്രകാശ്, ശശാങ്കൻ, ആശ്രാമം സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.