കൊട്ടാരക്കര:കൊവിഡ് വാക്സിനേഷൻ രണ്ടാം ഡോസ് ലഭിക്കാത്ത 60ന് മുകളിലിൽ പ്രായമുള്ളവർ ആശങ്കയിൽ. ഒന്നാം ഡോസ് കഴിഞ്ഞ് 50 ഉം 60 ഉം ദിവസം കഴിഞ്ഞിട്ടും വാക്സിനേഷൻ ലഭിക്കാത്തതാണ് ആശങ്കയ്ക്ക് കാരണമായത്. ഒന്നാം ഡോസ് കഴിഞ്ഞത് മുതൽ നിരന്തരം ഗവ. ഹോസ്പിറ്റലുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും അന്വേഷിക്കുന്നുണ്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്നാണ് പരാതി. ഒരു ഡോസ് വാക്സിനേഷൻ പോലും ലഭിക്കാത്തവരും
ധാരാളമുണ്ട്.ആശങ്കയിലായ മുതിർന്ന പൗരന്മാർക്ക് വാക്സിനേഷൻ രണ്ടാം ഡോസ് നൽകുന്നതിൽ മുൻഗണന നൽകണമെന്ന് സീനിയർ സിറ്റിസൺസ് അസോസിയേഷൻ ആവശ്യപ്പെട്ടു.