കൊട്ടാരക്കര: മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ അനുസ്മരണ യോഗം കൊട്ടാരക്കരയിൽ ചേർന്നു. നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി, പി.എസ്.സുപാൽ, പി.ഐഷാപോറ്റി, നഗരസഭ ചെയർമാൻ എ.ഷാജു, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള, ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, കുളക്കട രാജു, ജി.സോമശേഖരൻ നായർ, പി.കെ.ജോൺസൺ, റവ.ബേബി വർഗീസ്, കെ.എസ്.ഇന്ദുശേഖരൻ നായർ, എ.എസ്.ഷാജി, ജി.മുരുകദാസൻ നായർ, എഴുകോൺ നാരായണൻ, ജേക്കബ് വർഗീസ് വടക്കടത്ത് എന്നിവർ സംസാരിച്ചു.