കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്തിൽ കെ.എസ് പുരം പൗരസമിതിയുടെ നേതൃത്വത്തിൽ കൊവിഡ് രോഗ ബാധിതരായവരുടെ കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ പച്ചക്കറിയും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. വരും ദിവസങ്ങളിൽ കൊവിഡ് ബാധിച്ച് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും മരുന്നുകളും പൊതുജന പങ്കാളിത്തത്തോടെ വിതരണം ചെയ്യുമെന്ന് പൗരസമിതി പ്രസിഡന്റ് കെ.എസ്. പുരം സുധീർ അറിയിച്ചു.