കൊല്ലം: വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജിന് പുറമേ നഗരത്തിൽ രണ്ട് കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി) കൂടി ഉടൻ പ്രവർത്തനം തുടങ്ങും. ഫാത്തിമാ കോളേജിലെ സെന്റ് തോമസ് ഹോസ്റ്റൽ, ഷൈൻ കോംപ്ലക്സ് എന്നിവിടങ്ങളിലാണ് പുതിയ ചികിത്സാ കേന്ദ്രങ്ങൾ.
സെന്റ് തോമസ് ഹോസ്റ്റലിലെ സി.എഫ്.എൽ.ടി.സിയിൽ പൊതുജനങ്ങൾക്കാണ് ചികിത്സ ലഭ്യമാക്കുന്നത്. ഷൈൻ കോംപ്ലക്സിൽ പൊലീസുകാർ, ആരോഗ്യ പ്രവർത്തകർ, നഗരസഭാ ജീവനക്കാർ എന്നിവരെ പ്രവേശിപ്പിക്കും. 200 കിടക്കകൾ സജ്ജീകരിച്ച വി.എൻ.എസ്.എസിലെ ചികിത്സാ കേന്ദ്രം ഇന്നലെ മേയർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗീതാകുമാരി, യു. പവിത്ര, ജി. ഉദയൻ, എ.കെ. സവാദ് തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭ കൊവിഡ് പ്രതിരോധത്തിന് 10 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും നടന്നുവരുന്നുണ്ട്.