ഓച്ചിറ: ചേന്നല്ലൂർ ഫാഷൻ സി.ടി.എം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കൊവിഡ് ദുരിതാശ്വാസ ഭക്ഷ്യധാന്യ കിറ്റ് വിതരണം നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. ഓച്ചിറ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് ദുരിതമനുഭവിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ 100 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ട്രസ്റ്റ് സെക്രട്ടറി മെഹർഖാൻ ചേന്നല്ലൂർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലത്തീഫ ബീവി, ഗീതാരാജു, സാമൂഹ്യപ്രവർത്തകരായ ജലീൽ കടയിൽ, അസ്‌ലം അജുമൽ എന്നിവർ പങ്കെടുത്തു.