yeroor
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കൽ കിറ്റ് വിതരണ ഉദ്ഘാടനം പ്രസിഡന്റ് റ്റി. അജയൻ നിർവ്വഹിക്കുന്നു.

അഞ്ചൽ: ഏരൂ‌ർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് അവലോകന യോഗവും കൊവിഡ് ബാധിതർക്കുള്ള മെഡിക്കൽ കിറ്റ് വിതരണവും നടന്നു. മെഡിക്കൽ കിറ്റ് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിച്ചു. പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ആവശ്യക്കാർക്ക് 24 മണിക്കൂറും സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. മെഡിക്കൽ കിറ്റ് ആവശ്യമുള്ളവർക്ക് വീടുകളിൽ വോളണ്ടിയർമാർ മുഖേന എത്തിക്കും. കൂടാതെ ആയുർവേദ ഹോമിയോ മരുന്നുകളും ലഭ്യമാക്കും.കൊവിഡ് രോഗികളുള്ള വീടുകളിലെ മറ്റ് അംഗങ്ങളെ പരിശോധനയ്ക്ക് കൊണ്ടുപോകാൻ വാഹനസൗകര്യം ഒരുക്കും. ഓക്സിജൻ സൗകര്യത്തോടെയുള്ള ആംബുലൻസ് സൗകര്യം സജ്ജീകരിക്കുമെന്നും അജയൻ പറഞ്ഞു. പൾസ് ഓക്സിമീറ്റർ ആവശ്യക്കാർക്ക് ലഭ്യമാക്കും. കൊവിഡ് സ്ഥിരീകരിക്കുന്ന സ്ഥാപനങ്ങളും വീടുകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാനിറ്റേഷൻ നടത്തും.