പരവൂർ: കൊവിഡ് ബാധിച്ച് മരിച്ച പേരാൽ സ്വദേശിയായ വീട്ടമ്മയുടെ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. പരവൂർ നോർത്ത് കമ്മിറ്റിയിലെ പ്രവർത്തകരാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം നടത്തിയത്. കൗൺസിലർമാരായ അശോകൻ, ദീപ, ജില്ലാ കമ്മിറ്റി അംഗം കെ.പി. കുറുപ്പ്, ജസിൻ കുമാർ, സംഗീത്, വിനീഷ്, നന്ദു, അജയൻ എന്നിവർ നേതൃത്വം നൽകി.