സ്ഥാപിക്കുന്നത് ജില്ലാ ആശുപത്രിയിൽ
കൊല്ലം: കൊവിഡ് പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കാൻ ജില്ലാ ആശുപത്രിയിൽ ഒരാഴ്ചയ്ക്കുള്ളിൽ ആർ.ടി.പി.സി.ആർ ലാബ് സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. ഒരു കോടി രൂപയോളമാണ് ചെലവ്. 40 മിനിട്ടിനുള്ളിൽ ഫലം ലഭിക്കുമെന്നതാണ് പ്രത്യേകത. പാരിപ്പള്ളി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹബീബിന്റെ നേതൃത്വത്തിലുള്ള സംഘം ലാബ് സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ്.
ജില്ലാ പഞ്ചായത്തിന്റെ അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുചേർത്താണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. വൈസ് പ്രസിഡന്റ് സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ. പി.കെ. ഗോപൻ, അഡ്വ. അനിൽ.എസ്. കല്ലേലിഭാഗം, നജീബത്ത്, വസന്ത രമേശ്, സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
ഫലം 40 മിനിട്ടിൽ
''
വേഗത്തിൽ പരിശോധനാഫലം ലഭിക്കുന്നതോടെ രോഗബാധിതരെ പ്രത്യേകം മാറ്റി ഫലപ്രദമായ ചികിത്സ നൽകി രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കും.
സാം.കെ. ഡാനിയൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്