കൊല്ലം: കൊട്ടാരക്കര തമ്പുരാന്റെ നാടും അതിപുരാതന നഗരവുമായ കൊട്ടാരക്കയിൽ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുമെന്ന് നിയുക്ത കൊട്ടാരക്കര എം.എൽ.എ കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൊല്ലം പ്രസ് ക്ലബിന്റെ കേരളീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കരയിലെ ട്രാഫിക്ക് കുരുക്കിന് പരിഹാരം കാണും. കുടിവെള്ള ക്ഷാമം പരിഹരിക്കുകയും കാർഷിക മേഖലയെ മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യും. വിനോദ സഞ്ചാരമേഖലയ്ക്ക് പ്രാധാന്യം നൽകും.
ചാത്തന്നൂരിൽ ബി.ജെ.പി വിജയിക്കാൻ മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനുവേണ്ടി വോട്ട് മറിച്ചെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപിലെ അഡ്ജസ്റ്റ്‌മെന്റ് ഇക്കുറിയും ആവർത്തിച്ചു. കുണ്ടറ, ഇരവിപുരം മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ട് കോൺഗ്രസിന് ലഭിച്ചു. ഈ മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് കുറഞ്ഞപ്പോൾ ചാത്തന്നൂരിൽ വോട്ടു കൂടി.
ആർ.എസ്.പി വലിയ പാരമ്പര്യമുള്ള പാർട്ടിയാണ്. നിലവിലെ സാഹചര്യത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ പ്രസ്താവന പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
''
രാഷ്ട്രീയം വിട്ട് വ്യക്തിഹത്യയാണ് മാദ്ധ്യമങ്ങൾ പലപ്പോഴും ചർച്ച ചെയ്തത്. ഇ.എം.സി.സി വിവാദം ഇതിന് തെളിവാണ്.
കെ.എൻ. ബാലഗോപാൽ
നിയുക്ത എം.എൽ.എ