കൊട്ടാരക്കര: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ കൊട്ടാരക്കരയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ചെയ്തു. മരുന്നിന്റെ വിതരണോദ്ഘാടനം നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാൽ നഗരസഭ ചെയർമാൻ എ.ഷാജുവിന് കൈമാറി നിർവഹിച്ചു . .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് എ.ഷാഹുദ്ദീൻ, വർക്കിംഗ് പ്രസിഡന്റ് സി.എസ്.മോഹൻദാസ്, നഗരസഭ ആരോഗ്യ വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ ബഷീർ, ജനറൽ സെക്രട്ടറി വൈ.സാമുവേൽകുട്ടി, ട്രഷറർ കെ.കെ.അലക്സാണ്ടർ, റജി നിസാ, വി.സി.പി.ബാബുരാജ്, ദുർഗാ ഗോപാലകൃഷ്ണൻ, ഷാജഹാൻ, നൗഷാദ് , ഡാനിയേൽകുട്ടി, മോഹൻ ജി. നായർ , എം.അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.