ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ കൊവിഡ് വാർ റൂം ആരംഭിച്ചു. വാർ റൂമിന്റെയും കൊവിഡ് ഹെൽപ്പ് ഡെസ്കിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണംപിള്ളി നിർവഹിച്ചു.

ഹെൽപ്പ് ഡെസ്കിൽ നിന്ന് വിവിധ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും.

ടെലി കൺസൾട്ടിംഗ്, ടെലി കൗൺസിലിംഗ്, 24 മണിക്കൂർ ആംബുലൻസ്, ഓട്ടോ ടാക്സി സർവീസ്, കൊവിഡ് രോഗികൾക്ക് മരുന്നും ഭക്ഷു ധാന്യങ്ങളും വീടുകളിലെത്തിച്ചു കൊടുക്കൽ, നിർദ്ധനരായ കൊവിഡ് ചികിത്സയിലുള്ളവർക്ക് സാമൂഹിക അടുക്കള വഴി സൗജന്യമായി ഭക്ഷണം എത്തിച്ചു കൊടുക്കൽ, രോഗികളുടെ വീടുകൾ അണുവിമുക്തമാക്കൽ എന്നീ സൗകര്യങ്ങൾ പഞ്ചായത്ത് മേൽനോട്ടത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു. ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. അംബുജാക്ഷി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി.ആർ. അനുരാജ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. രാജു, സെക്രട്ടറി ആർ. താര, വികസന സമിതി അംഗം എൽ.കെ ദാസൻ തുടങ്ങിയവർ സംസാരിച്ചു. ഹെൽപ്പ് ഡെസ്ക് നമ്പറുകൾ: 9447279601, 9744631209, 949604 1709,7012689626, 9447997443, 9496738125, 7559922339.