savithridevi-79

അഞ്ചൽ: കൊവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു. അലയമൺ ശ്രീരംഗം വീട്ടിൽ സാവിത്രിദേവിയാണ് (79) ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. ഭർത്താവ് മാവേലിക്കര രാമചന്ദ്രൻ നായർ ഏപ്രിൽ 30നാണ് മരിച്ചത്.

സംസ്കാരം നടത്തി. മക്കൾ: ശശികുമാർ, ജയശ്രീ, കലാമണ്ഡലം ഉദയകുമാർ, രാജലക്ഷ്മി. മരുമക്കൾ: തുളസീദാസ്, ജയമോഹൻ, സുഭദ്ര, കലാമണ്ഡലം സുജാത.