കരുനാഗപ്പള്ളി: നഗരസഭയിൽ പ്രവർത്തനം ആരംഭിച്ച കൊവിഡ് വാർ റൂമിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. വാഹന സൗകര്യങ്ങൾ ഉൾപ്പടെയുള്ള സേവനങ്ങളെല്ലാം ഹെൽപ്പ് ഡെസ്ക് വഴി ലഭ്യമാക്കുമെന്ന് ചെയർമാൻ കോട്ടയിൽ രാജു അറിയിച്ചു. വാർ റൂമിന്റെ കുറ്റമറ്റ പ്രവർത്തനത്തിന് മൂന്ന് ഷിഫ്റ്റുകളിലായി ജീവനക്കാരെ ക്രമീകരിച്ചിട്ടുണ്ട്. കൗൺസിലിംഗിനായി രണ്ടു വിദഗ്ധരുമുണ്ട്. വൈസ് ചെയർപേഴ്സൺ സുനിമോൾ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. ശോഭന, ഇന്ദുലേഖ, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം. അൻസർ, സതീഷ് തേവനത്ത്, റജി ഫോട്ടോ പാർക്ക്, സൂപ്രണ്ട് മനോജ് കുമാർ, അസിസ്റ്റന്റ് എൻജിനിയർ സിയാദ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.വാർ റൂമിലെ ഹെൽപ്പ് ഡെസ്ക് നമ്പരുകൾ: 7511168112,7994728112,
79947558112( ടെലി കൗൺസിലിംഗ്)