v

തൊടിയൂർ: കൊവിഡ് രണ്ടാം തരംഗം നേരിടാൻ തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർറൂമും ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തി കൊവിഡ് ഹെൽപ് ഡെസ്കും പ്രവർത്തനം ആരംഭിച്ചു. വള്ളിക്കാവ് അമൃത എൻജിനിയറിംഗ് കോളേജ് ഹോസ്റ്റൽ ശിവം ബ്ലോക്ക് സി.എഫ്.എൽ.ടി.സിയായി സജ്ജീകരിച്ചിട്ടുണ്ട്‌. നിർദ്ധനരായ കൊവിഡ് രോഗികളെ സഹായിക്കുന്നതിനായി പഞ്ചായത്ത് പൾസ് ഒക്സിമീറ്റർ കരുതിയിട്ടുണ്ട്.

എല്ലാവാർഡുകളിലും ക്ലസ്റ്റർ മോണിറ്ററിംഗ് ഓഫീസർമാരുടെ ക്ലസ്റ്ററുകൾ രൂപീകരിക്കുകയും വാർ റൂമുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നീരിക്ഷിക്കുകയും ചെയ്തു വരുകയാണ്.

കൊവിഡ് നോഡൽ ഓഫീസർ ഇന്നലെ ചുമതല ഏറ്റെടുത്തു.

ഇന്ന് മുതൽ ലോക് ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം സജീവമാക്കും. പൊതു ജനങ്ങൾക്ക് 8848779824 എന്ന നമ്പരിൽ ഹോട്ടലുമായി ബന്ധപ്പെടാം.