പുനലൂർ: മുഖ്യമന്ത്രിയുടെ വാക്സിൽ ചലഞ്ചിലേക്ക് പുനലൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 3,60881 രൂപ സംഭാവന നൽകി. 3ലക്ഷം രൂപ ബാങ്ക് വിഹിതവും ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളവും ഡയറക്ടർമാരുടെ ഒരു സിറ്റിംഗും ഉൾപ്പടെയുള്ള തുകയാണ് സംഭാവനയായി നൽകിയത്.ബാങ്ക് പ്രസിഡന്റ് കെ.ബാബുപണിക്കർ, സംസ്ഥാന കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനന് തുക കൈമാറി. പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ബാങ്ക് വൈസ് പ്രസിഡന്റ് എസ്.ബിജു, സെക്രട്ടറി എൽ.വർഗീസ്, ജി.എസ്.ആശ,ബിനു, സെയിൽ ഓഫീസർ മനോജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.