കൊട്ടാരക്കര: കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊല്ലം റൂറൽ മേഖലയിൽ നിയന്ത്രണങ്ങൾ ക‌ർശനമാക്കി. ഇന്നലെ സാമൂഹ്യ അകലം പാലിക്കത്തതിന് 16291 പേരെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു.കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് 1455 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികളും സ്വീകരിച്ചു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് റൂറൽ പൊലീസ് മേധാവി കെ.ബി.രവി അറിയിച്ചു.