കൊല്ലം: കൊവിഡ് നിയമലംഘനങ്ങൾക്കെതിരെ താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ 16 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ചിന്നക്കട, കൂട്ടിക്കട, പള്ളിമുക്ക് മേഖലകളിൽ കൊല്ലം ഡെപ്യൂട്ടി തഹസിൽദാർ ദേവരാജന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇരുപതോളം സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.